LOKAHI DAY 3

LOKAHI DAY 3


മൂന്നാം ദിനം
ലോകാഹി ക്യാമ്പിന്റെ മൂന്നാം ദിവസം(23/10/25) രാവിലെ 9 മണിക്ക് അസംബ്ലി ആരംഭിക്കുകയും അസംബ്ലിയിൽ അവതാരകരായിട്ട് ജെസ്നയും വൈഷ്ണവിയും ഈശ്വര പ്രാർത്ഥനയ്ക്കായി മുഹ്സീന,അനുശ്രീ, റിയ,ജിൻസി എന്നിവരും ചിന്താവിഷയം അമിത അവതരിപ്പിക്കുകയും ,വാർത്ത അവതരണം നടത്തിയത് അഖിലയും, ജൈമിയുമാണ്. തുടർന്ന് ഇന്നത്തെ ദിവസത്തെ തീം അവതരിപ്പിച്ചത് ശ്രീമതി നീതു ആണ്. ആ ദിവസത്തെ പ്രത്യേകതകൾ അറിയിച്ചത് കുമാരി അരുണിമ റേച്ചൽ ആണ്. 10 മണിക്ക് 'മനോമുഖം' എന്ന പരുപാടിക്ക് അതിഥി ആയി വന്നത് പ്രശസ്തമായ മെന്റലിസ്റ്റും മൈൻഡ് റീഡറുമായ ശ്രീ. ശിവപ്രകാശ് ആയിരുന്നു. ശേഷം 12 മണിക്ക് 'ധമാക്ക' എന്ന സൂംമ്പ ഡാൻസ് അവതരിപ്പിച്ചത് HLS studio kollam - Harry & Team ആണ്. സൂംമ്പ ഡാൻസ് പ്രോഗ്രാം ആവേശത്തിന്റെയും ആവർത്തനങ്ങളുടെയും നിറവിൽ നടന്നു. ശേഷം ഉച്ചയ്ക്ക് 2 മണിക്ക് ഇടുക്കി കുട്ടിക്കാനത്തേക്ക് യാത്ര തിരിച്ചു. 6 മണിക്ക് പഞ്ചലിമേട് സന്ദർശിച്ചു.8.30 ന് ക്യാമ്പ് ഫയർ നടന്നു. മഞ്ഞുമ്മേൽ പ്രോവ്യൻസ് പീർമേട് കുട്ടിക്കാനം ആശ്രമത്തിലും, കോൺവെന്റിലും ആയിരുന്നു താമസം ഒരുക്കിയിരുന്നത്.



Comments

Popular posts from this blog

Digital Textbook

Fourth Week (24/11/25) - (28/11/25)