LOKAHI - Day 2
LOKAHI Day 2
രണ്ടാം ദിനം
Theme : Harmony in Diversity
ലോകാഹി സമൂഹ സഹവാസ ക്യാമ്പിന്റെ രണ്ടാം ദിനമായ ഇന്ന് (22/10/25) 9 മണിക്ക് അസംബ്ലി ആരംഭിക്കുകയും അസംബ്ലിയിൽ അവതാരിക ആയി അനു ജി സജിയും, പ്രാർത്ഥനഗാനവുമായി മേഘ, വൈഷ്ണവി ,രാജലക്ഷ്മി എന്നിവരും. ചിന്താവിഷയവുമായി കുമാരി വർഷയും , വാർത്തയുടെ അവതരണം കാഴ്ചവെച്ച് ഷേബയും , ആൽഫിയയും ഇന്നത്തെ ചിന്താവിഷയമായ 'Harmony in diversity ' എന്ന വിഷയം ഷംന അവതരിപ്പിക്കുകയും ചെയ്തു. 10 മണിയോടുകൂടി സ്വരലയ ആരംഭിച്ചു. അധ്യാപക പരിശീലനതിൽ സംഗീത ബുദ്ധിയുടെ പ്രസക്തിയും പ്രാധാന്യവും എന്ന വിഷയത്തെ ആസ്പദമാക്കി മുൻ റിസർച്ച് ഓഫീസർ SCERT , കേരള ഡോ. മണക്കാല ഗോപാലകൃഷ്ണൻ, വയലിനിസ്റ്റ് മാവേലിക്കര വിജയകൃഷ്ണൻ, മൃദംഗവിധ്വാൻ ശ്രീരംഗം കൃഷ്ണകുമാർ എന്നിവർ സദസ്സ് സംഗീത ഭരിതമാക്കി. ഷഹീന, അനഘ ,അക്ഷര എന്നിവർ ആശംസകൾ അറിയിക്കുകയും ഔപചാരികമായി റോസ് നന്ദി അറിയിക്കുകയും ചെയ്തു. തുടർന്ന് ഇടക്കാല ഭക്ഷണത്തിനുശേഷം 11.45 ന് അഗ്നിരഥം പരിപാടിയുടെ അവതരണത്തിനായി കൊട്ടാരക്കര ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്നും ശ്രീ.അനീഷ് സുരക്ഷയുടെ പാതയിലേക്ക് എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. കുമാരി ജീജ നന്ദി അറിയിക്കുകയും ചെയ്തു.
ഉച്ചഭക്ഷണത്തിനുശേഷം വിവിധ ഗ്രൂപ്പുകളുടെ കലാപരിപാടികൾ നടന്നു. 2.45 ന് മലയാള മനോരമ മാധ്യമപ്രവർത്തകൻ ശ്രീ. അയ്യപ്പദാസ്
മാധ്യമസ്പന്ദനം എന്ന വിഷയത്തിൽ പരസ്പര സംഭാഷണം നടത്തി. മലയാള വിഭാഗത്തിൽ നിന്നും ശ്രീമതി നീതു എസ് .രാജ് ആണ് ഈ പരിപാടിക്ക് നേതൃത്വം നൽകിയത്. മാധ്യമം എന്ന മേഖലയെ കുറിച്ച് നിരവധി അറിവുകൾ അധ്യാപക വിദ്യാർത്ഥികൾക്ക് നേടിയെടുക്കുവാൻ ഈ പരിപാടി ഏറെ സഹായകമായി. ഈ പരിപാടിക്ക് നന്ദി അറിയിച്ചത് ഷേബ സൂസൻ ഫിലിപ്പ് ആണ്.തുടർന്ന് 5.30ന്
രംഗോത്സവം എന്ന പരിപാടി അവതരിപ്പിച്ചത് രഗപ്രഭാത്, ആലന്തറ, വെഞ്ഞാറമൂട് ആണ്. "ALPHII (12) MISSING" എന്ന നാടകം ആണ് വേദിയിൽ അരങ്ങേറിയത്. ഈ നാടകത്തിന് നന്ദി അറിയിച്ചത് കുമാരി ശാലിനിയാണ്. തുടർന്ന് 7.30 ന് 'Beats Audios' അതിഗംഭീരമായ സംഗീത ദിശ കാഴ്ചവയ്ക്കുകയുണ്ടായി.







Comments
Post a Comment