LOKAHI DAY 1

  1.  LOKAHI - Day 1


*ഒന്നാം ദിനം*
ലോകാഹി സമൂഹ സഹവാസ ക്യാമ്പിന്റെ ഒന്നാം ദിനമായ ഇന്ന് (21/10/25) രാവിലെ 8.30 ന് രജിസ്ട്രേഷൻ ആരംഭിച്ചു. 9.30 ന് കോളേജ് പ്രിൻസിപ്പൽ ശ്രീ. റിജു ജോൺ പതാക ഉയർത്തി. ക്യാമ്പിൻ്റെ ഉദ്ഘാടന സമ്മേളനം 10 മണിക്ക് ആരംഭിക്കുകയും ശ്രീമതി. സ്മിത സ്വാഗതം അർപ്പിക്കുകയും , കോളേജ് പ്രിൻസിപ്പൽ ശ്രീ .റിജു ജോൺ അധ്യക്ഷത വഹിക്കുകയും,പഞ്ചദിന ക്യാമ്പിന്റെ ഉദ്ഘാടനം പ്രശസ്ത കവിയും സാഹിത്യകാരനുമായി കുരീപ്പുഴ ശ്രീകുമാർ നിർവഹിക്കുകയും ചെയ്തു. കോളേജിന്റെ മാനേജർ വെരി. റവ. സക്കറിയ റമ്പാൻ യോഗത്തിന് പ്രഭാഷണം നടത്തുകയും , കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാദർ സൈമൺ ലൂക്കോസ്, വാർഡ് കൗൺസിലർ ശ്രീമതി ജെയ്സി ജോൺ, റവ ഫ. തോംസൺ ഗ്രേസ്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷീജ ചാക്കോ, അസി.പ്രൊ.ഡോ.ബിജു ജി, എന്നിവർ യോഗത്തിന് ആശംസകൾ അറിയിക്കുകയും. സ്റ്റുഡൻറ് കോഡിനേറ്റർ ജിസാ സി എസ് നന്ദി അർപ്പിക്കുകയും ചെയ്തു. 
ടീ ബ്രേക്കിനു ശേഷം 11.30ന് തീം അവതരണത്തിനായി കുമാരി റോഷ്മ പാപ്പച്ചൻ യോഗത്തിന് സ്വാഗതം അർപ്പിക്കുകയും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിലെ അസി.പ്രൊഫസർ ഡോ. നൗഫൽ എൻ ഒരുമയെ സംബന്ധിച്ചും ഈ ഭൂമിയിലെ ഓരോ മനുഷ്യനും വ്യത്യസ്തരാണെന്നും ഈ വ്യത്യസ്തതയേ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യുമ്പോഴാണ് മനുഷ്യനിലെ മനുഷ്യത്വം പ്രകാശിക്കുകയും ഒരുമ സാധ്യമാകുകയും ചെയ്യും എന്നുമുള്ള അറിവ് അധ്യാപക വിദ്യാർത്ഥികളിലേക്ക് പകർന്നു നൽകുകയും യോഗത്തിന് ശ്രീമതി ആദില നന്ദി അറിയിക്കുകയും ചെയ്തു. 12.45 ന് വിവിധ ഗ്രൂപ്പുകളുടെ കലാപരിപാടികൾ വേദിയിൽ അരങ്ങേറി 1.30 ക്ക് പരിപാടി അവസാനിക്കുകയും ശേഷം ഉച്ചഭക്ഷണ വിതരണം നടത്തുകയും ചെയ്തു.
ഉച്ചയ്ക്കുശേഷം ആലപ്പുഴ കളക്ടറേറ്റ് എച്ച് ആർ ട്രെയിനർ ആയ ശ്രീ. രഞ്ജിത് ടി "സ്വപ്നങ്ങൾക്ക് ഒരു ദിശ " എന്ന വിഷയവുമായി ബന്ധപ്പെടുത്തി അധ്യാപക വിദ്യാർത്ഥികൾക്ക് അഭിപ്രേരണ സംബന്ധിക്കുന്ന ക്ലാസും ഇതിനോടനുബന്ധിച്ചുള്ള ഗെയിം സെക്ഷനും അവതരിപ്പിച്ചു. കുമാരി ദേവി, ഫ. ടെറി തങ്കച്ചൻ, ശ്രീമതി നീതു എന്നിവർ ക്ലാസ് വിലയിരുത്തുകയും ശേഷം കുമാരി ആതിര നന്ദി അർപ്പിക്കുകയും 3.30 ന് ക്ലാസ്സ് അവസാനിക്കുകയും ചെയ്തു. ടീ ബ്രേക്കിന് ശേഷം ചിരിയും ചിന്തയും എന്ന വിഷയത്തെ ആസ്പദമാക്കി മിമിക്രി ആർട്ടിസ്റ്റും , ഫ്ലവേഴ്സ് ടിവി കോമഡി ഉത്സവം ഫെയിം ആയ ശ്രീ. വിനീത് ഇളമാട് ജീവിതത്തെ കുറിച്ചുള്ള മഹത്തായ അനേകം ആശയങ്ങൾ പങ്കുവെച്ചു. ഒരു മനുഷ്യൻ എത്ര കാലം ജീവിച്ചു എന്നതല്ല പ്രധാനമെന്ന്, മറിച്ച് ജീവിക്കുന്ന സമയത്ത് നമുക്ക് നമ്മുടെ സാന്നിധ്യത്തിന്റെ ഒരു വ്യക്തമായ അടയാളം ലോകത്ത് കോറിയിടാൻ കഴിയണം എന്നതാണ് അദ്ദേഹത്തിന്റെ സന്ദേശം.രസകരമായ ഗെയിംസും സംവാദങ്ങളും സംഘടിപ്പിക്കുകയും. കൂടാതെ ഉമ്മൻ ചാണ്ടി, സന്തോഷ് ജോർജ് കുളങ്ങര, ബേസിൽ ജോസഫ്, സഞ്ജു സാംസൺ തുടങ്ങിയ പ്രശസ്തരായ വ്യക്തിത്വങ്ങളെ അനുകരിച്ചുകൊണ്ട് എല്ലാവരെയും അമ്പരിപ്പിച്ചു. കുമാരി മുഹ്സീന ഈ സെക്ഷന് നന്ദി അറിയിക്കുകയും 5 മണിക്ക് അവസാനിക്കുകയും ചെയ്തു.











Comments

Popular posts from this blog

Fourth Week (24/11/25) - (28/11/25)

TEACHING PRACTICE: PHASE I - WEEK I (14 JULY 2025 - 17 JULY 2025)